Friday 21 May 2010

മുതലാളിത്തം നശിക്കണമെങ്കില്‍ മുതലാളിയെ കൊല്ലണം എന്നാണു ചെ പറഞ്ഞത്. ലോകത്തില്‍ ചെയെപോലെ സ്നേഹാലുവായൊരു മനുഷ്യനും ജനിച്ചിട്ടില്ല.
ഒരാളില്‍ സ്നേഹത്തിന്റെ തുള്ളിത്തുളുമ്പലുകളാണു അയാളെ വിപ്ലവകാരിയാക്കുന്നത്. സ്വാര്‍ത്ഥമോഹിയായൊരാള്‍ക്ക് ഒരിക്കലും വിപ്ലവകാരിയാവാന്‍ സാധിക്കില്ല. സ്നേഹം അതിന്റെ സീമകള്‍ ലംഘിക്കുമ്പോള്‍ ഒരു മനുഷ്യനു എന്തും ഉപേക്ഷിക്കാന്‍ സാധിക്കും.. മഹത്തായ മാനവസ്നേഹത്തില്‍ ഒരാള്‍ക്ക് ജീവന്‍ ഉപേക്ഷിക്കാന്‍ കഴിയും..

അതു തന്നെ പ്രണയത്തിലും സംഭവിക്കാറുണ്ട്. പ്രണയം ഒരാളെ ധൈര്യമുള്ളവനാക്കും സമൂഹത്തെ ചോദ്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കും.. കാമുകീ കാമുകന്മാര്‍ ഒരുമിച്ച് ആത്മഹത്യചെയ്യുന്നു. അവരുടെ പ്രണയമാണു അവര്‍ക്ക് ആ ധൈര്യം നല്‍കുന്നത്.. ആത്മഹത്യ ചെയ്യുന്ന കാമുകീ കാമുകര്‍ ഭീരുക്കളാണെന്നു സമൂഹം പറയുന്നത്, സമൂഹത്തിനു പ്രണയത്തെ മനസ്സിലാവാത്തതിനാലാണു.. തങ്ങള്‍ക്ക് മനസ്സിലാവാത്തതെല്ലാം സമൂഹം ഒറ്റവാക്കില്‍ തള്ളിക്കളയും..

പ്രിയ സഖാവേ ഞാന്‍ ഈ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.. രണ്ടുപേരിലെ സ്നേഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര എന്ന രീതിയിലാണു.. അപ്പോള്‍ ഒരു വിപ്ലവകാരി സ്നേഹിക്കുന്നത് മനുഷ്യനെ മുഴുവനുമാണു.. അല്ലെങ്കില്‍ പ്രപഞ്ചത്തെ മുഴുവനും.. അപ്പോള്‍ അവനു എന്താണു ഉപേക്ഷിക്കാന്‍ പ്രയാസം ഉണ്ടാവുക ? അവന്റെ ജീവന്‍ അവന്‍ നിസാരമായ് വലിച്ചെറിയും.. മഹത്തായൊരു ലോക നിര്‍മ്മിതിക്കായ് ഒരു വിപ്ലവകാരി സ്വന്തം ജീവിതം വലിച്ചെറിയുമ്പോള്‍ അവന്‍ ലോകത്തിലേക്കും ഏറ്റവും സന്തുഷ്ടനും വരാനിരിക്കുന്ന നാളെയൂടെ സ്വപ്നത്തിലുമായിരിക്കും..

ജനാധിപത്യത്തില്‍ നിന്നുമുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടപ്പിലാവുക. കാരണം.. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായ് മാറിയിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലപോലും നമുക്ക് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നും ഇന്ത്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണു. അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍.. ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറുന്നതു തന്നെ വലിയൊരു വിപ്ലവമായിരിക്കും..

കാരണം ഇന്ത്യയിലെ ദരിദ്രനാരായണന്മാരായ എണ്‍പതു കോടി ജനങ്ങള്‍ വിവേകപൂര്‍‌വ്വം അവരുടെ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്ന ഒരു കാലം... അത്തരമൊരു പാര്‍ട്ടി. അത്തരം നേതാക്കള്‍..ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്നും ഇന്ത്യക്ക് ഫ്യൂഡല്‍ നേതാക്കളും മുതലാളിത്ത നേതാക്കളുമാണുള്ളത്.

ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗം ഇന്നും അജ്ഞതയിലും അന്ധകാരത്തിലുമാണു. അവരെ ഒരു വിപ്ലവത്തിനു പരിപാകപ്പെടുത്തേണ്ടിയിരിക്കുന്നു. വിപ്ലവ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കുള്ള സമയമാണിപ്പോള്‍.. ഇന്ത്യയില്‍ സായുധ വിപ്ലവത്തിന്റെ ആവശ്യമൊന്നുമുണ്ടാവില്ല. അടിസ്ഥാന വര്‍ഗ്ഗം അവരെ തിരിച്ചറിയുകയും ചൂഷണം എന്ത്, ചൂഷകര്‍ ആരു ? എന്നൊരു തിരിച്ചറിവ്.. അതോടെ അവരുടെ മുന്നേറ്റത്തിനു മുന്നില്‍ അടിപതറും ഇന്ത്യന്‍ മുതലാളിത്തം.. കാരണം മറ്റൊരു നാട്ടിലുമില്ലാത്തത്ര ജന ശക്തി ഇന്ത്യയിലുണ്ട്. ആ വര്‍ഗ്ഗം അവരുടെ ശക്തി മനസ്സിലാക്കുന്നില്ല എന്നൊരു പ്രശ്നം മാത്രമാണു മുന്നില്‍.

1 comment:

  1. ജനാധിപത്യത്തില്‍ നിന്നുമുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടപ്പിലാവുക. കാരണം.. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായ് മാറിയിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലപോലും നമുക്ക് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നും ഇന്ത്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണു. അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍.. ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറുന്നതു തന്നെ വലിയൊരു വിപ്ലവമായിരിക്കും..
    ഞാന്‍ എഴുതാന്‍ ആഗ്രഹിച്ച വാക്കുകള്‍. സഖാവെ നമ്മള്‍ ഒരേ പാതയിലാണ്. എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം

    ReplyDelete