Tuesday 2 February 2010

മതം മനുഷ്യനെ മയക്കുന്ന കറുപ്പ്..!

മാര്‍ക്സ് ഏറ്റവും ദീര്‍ഷവീഷണത്തോടെ മതങ്ങളെ മനസ്സിലാക്കിയിരുന്നു. മതങ്ങളുടെ നിരവധി ഗുണങ്ങള്‍ അദ്ദേഹം 'മാനിഫെസ്റ്റോ'യില്‍ എടുത്തു പറയുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരമാണു,ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു, ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ്, എന്നൊക്കെ പറഞ്ഞ് അവസാനിപ്പിക്കുന്നത് അത് മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു ശക്തമായി പറഞ്ഞുകൊണ്ടാണു.

കമ്മ്യൂണിസത്തിന്റെ നാള്‍‌വഴികളില്‍ വഴിപിഴച്ച മതങ്ങളില്‍ നിന്നും നിരവധി കൈയ്യേറ്റങ്ങളും കൊള്ളിവെയ്യ്‌പ്പുകളും കമ്മ്യൂണിസ്റ്റുകള്‍ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്.

എല്ലാവര്‍ക്കും അടിസ്ഥാന ജീവിത സൗകര്യങ്ങളും ഭക്ഷണവും ലഭിച്ചാല്‍, മതമേധാവികള്‍ക്ക് അവരുടെ വിഡ്ഡിത്തരം വിളമ്പാന്‍ ആളെക്കിട്ടില്ലെന്നും. അവരുടേ സുഖ ജീവിതം നടക്കില്ലെന്നും അവര്‍ ഭയക്കുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പുഷ്പത്തെ ഇറുത്തുകളയാന്‍ അവര്‍ എന്നും ശ്രമിക്കുന്നു.